കുവൈറ്റ് സിറ്റി : രാജ്യത്ത് 553 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,764 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,739 പരിശോധനകളാണ് നടന്നത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 6,75742 ആയി.
അഹമ്മദി ഗവർണ്ണറേറ്റിൽ 115 ,ജഹ്റ ഗവർണ്ണറേറ്റിൽ 81, ഫർവാനിയ ഗവർണ്ണറേറ്റിൽ 100 , ഹവല്ലി ഗവർണ്ണറേറ്റിൽ 148, കേപിറ്റൽ ഗവർണ്ണറേറ്റിൽ 109 പേർക്കുമാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലായിരുന്ന രണ്ടുപേർ ഇന്നലെ മരണമടഞ്ഞു. ഇതോടെ കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 560 ആയി. ഇന്നലെ 560 പേരാണ് രോഗ മുക്തരായത് . 84,995 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്. 9,209 പേരാണു ചികിൽസയിൽ കഴിയുന്നതായും 94 പേർ തീവ്ര പരിചരണത്തിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ ഞായറാഴ്ച 553 പേർക്ക് കോവിഡ്; രണ്ട് മരണം
08:49 PM Sep 13, 2020 | Deepika.com