സിവിൽ ഐഡി ഇടപാടുകള്‍; പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു

03:14 PM Sep 13, 2020 | Deepika.com
കുവൈറ്റ് സിറ്റി : സിവിൽ ഇൻഫോമേഷൻ അതോറിറ്റി പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു. കുവൈറ്റി സ്വദേശികള്‍, ജിസിസി രാഷ്ട്രങ്ങളിലെ പൗരന്മാർ, ബിദൂനികൾ എന്നീവര്‍ക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 1 വരെയും മറ്റു രാജ്യങ്ങളിലെ വിദേശി പൗരന്മാർക്ക്‌ ഉച്ചക്ക്‌ 2 മണി മുതൽ വൈകുന്നേരം 6 വരെയും ഇടപാടുകൾ നടത്താമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം സൗത്ത് സൂറയില്‍ രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയുള്ള സമയങ്ങളിൽ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സിവിൽ ഐഡി കാർഡുകൾ സ്വീകരിക്കാമെന്ന് പാസി അധികൃതര്‍ പറഞ്ഞു. പാസിയിലെ ഇടപാടുകള്‍ക്ക് പ്രീ അപ്പോയിന്‍റ്മെന്‍റ് ആവശ്യമാണെന്നും ഉപഭോക്താക്കള്‍ ആരോഗ്യ സുരക്ഷാ മാസദണ്ഡങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ