അബുദാബി: അബുദാബിയിൽ കോവിഡ് പിസിആർ പരിശോധന ഫീസ് 250 ദിർഹമാക്കി ഇളവ് വരുത്തി. 370 ദിർഹമായിരുന്നു മുന്പു ഒരുതവണ പരിശോധന നടത്തുന്നതിന് ആവശ്യമായിരുന്നത്. അംഗീകൃത ആരോഗ്യസേവന കേന്ദ്രങ്ങൾ, ഡ്രൈവ് ത്രൂ സെന്ററുകൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിലെല്ലാം പുതുക്കിയ നിരക്കാണ് ഇടാക്കുക.
അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് അതിർത്തികളിൽ 48 മണിക്കൂറിനകം ലഭിച്ച പിസിആർ നെഗറ്റീവ് ഫലമാണ് ആവശ്യമായി വേണ്ടത്. യാത്രകൾ അനിവാര്യമാകുന്ന സാഹചര്യങ്ങളിൽ ആളുകൾക്കുണ്ടാവുന്ന ഭാരിച്ച സാന്പത്തിക ബാധ്യത ലഘൂകരിക്കാൻ ഫീസിളവ് ഏർപ്പെടുത്തുന്നതിലൂടെ സാധിക്കും. ഇതിനുപുറമേ അബുദാബിയിൽ റോഡുമാർഗമെത്തുന്ന സന്ദർശകരും താമസക്കാരും ആറു ദിവസത്തിലൊരിക്കൽ പിസിആർ പരിശോധന നടത്തണമെന്നും അത്യാഹിത ദുരന്ത നിവാരണവകുപ്പ് നിർദേശിച്ചിരുന്നു.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള
അബുദാബിയിൽ കോവിഡ് പിസിആർ പരിശോധന ഫീസിൽ ഇളവ്
09:59 PM Sep 12, 2020 | Deepika.com