"ക​മ​ല ഹാ​രി​സൊ​ക്കെ എ​ന്ത്, കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​രു​ടെ പി​ന്തു​ണ എ​നി​ക്ക്'; പ​രി​ഹ​സി​ച്ച് ട്രം​പ്

11:25 PM Aug 15, 2020 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ക​മ​ല ഹാ​രി​സി​നെ പ​രി​ഹ​സി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വീ​ണ്ടും രം​ഗ​ത്ത്. ജനപിന്തുണയിൽ ക​മ​ല ഹാ​രി​സ് ഒ​രു പ​ടി മോ​ശ​മാ​ണ്. അ​വ​ർ ഇ​ന്ത്യ​ൻ പാ​ര​മ്പര്യ​മു​ള്ള​യാ​ളാ​ണ്. എ​ന്നാ​ൽ അ​വ​രേ​ക്കാ​ൾ കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​രു​ടെ പി​ന്തു​ണ ത​നി​ക്കു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക ഒ​രി​ക്ക​ലും സു​ര​ക്ഷി​ത​മാ​കി​ല്ല. പോ​ലീ​സി​നെ​തി​രേ ശ​ത്രു​ത പു​ല​ർ​ത്തു​ന്ന​വ​രാ​ണ് ഇ​വ​ർ. പോ​ലീ​സു​കാ​രു​ടെ അ​ന്ത​സും ബ​ഹു​മാ​ന​വും എ​ടു​ത്തു​ക​ള​യാ​നാ​ണ് ശ്ര​മം. ബൈ​ഡ​ന്‍റെ അ​മേ​രി​ക്ക​യി​ൽ ആ​രും സു​ര​ക്ഷി​ത​രാ​യി​രി​ക്കി​ല്ലെ​ന്നും സി​റ്റി ന്യൂ​യോ​ർ​ക്ക് ബെ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളോ​ട് ട്രം​പ് പ​റ​ഞ്ഞു.