കു​വൈ​റ്റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു

10:57 PM Aug 15, 2020 | Deepika.com
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ പു​ഷ്പ​ക​ത്ത് മ​ഹേ​ഷ് പ​ര​മേ​ശ്വ​ര​ൻ (51) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. താ​രി​ഖ് അ​ൽ ഗാ​നിം ക​ന്പ​നി​യി​ലെ എ​ച്ച്.​ആ​ർ. മാ​നേ​ജ​രാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

സ്ഥാ​പ​ന​ത്തി​ലെ ജോ​ലി അ​വ​സാ​നി​പ്പി​ച്ച് ഈ ​മാ​സം 31ന് ​നാ​ട്ടി​ലേ​ക്ക് വ​രാ​നി​രി​ക്ക​വെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത് ക​ന്പ​നി ആ​വി​ശ്യ​ങ്ങ​ളാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പു​റ​ത്ത് പോ​യ​താ​യി​രു​ന്നു. ഡെ​ലി​വ​റി ബൈ​ക്ക് ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം സ​ബാ​ഹ് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ