ഒട്ടാവ: കാനഡയിലെ മലയാളി സംഘടനകളുടെ സംഘടനയായ കനേഡിയൻ മലയാളി ഐക്യവേദി അതിന്റെ പ്രവർത്തനം ദേശീയ തലത്തിൽ ശക്തമാക്കുന്നു. ഇന്ത്യൻ സ്വതന്ത്രദിനാഘോഷം വിപുലമായ രീതിയിൽ ഓഗസ്റ്റ് 15 നു വൈകിട്ട് ഏഴിന് ആഘോഷിക്കാൻ കാനഡയിലെ സംഘടനകളുടെ സംഘടനയായ മലയാളി ഐക്യവേദി തീരുമാനിച്ചിരിക്കുന്നതായി കാനഡയിലെ ഐക്യവേദി ആഡ് ഹോക്ക് കമ്മറ്റി പ്രസിഡന്റ കുര്യൻ പ്രക്കാനം അറിയിച്ചു.
ഞായറാഴ്ച നടക്കുന്ന വിപുലമായ സ്വതന്ത്രദിനാഘോഷത്തിൽ കാനഡയിലെ വിവിധ രാഷ്ട്രീയ നേതാക്കൾ അതിഥികളായി പങ്കെടുക്കുന്നതാണ്. ബ്രാംപ്ടൻ മേയർ പാട്രിക് ബ്രൗണ്‍ , എം പി റൂബി സഹോത, എം പി പി ദീപക് ആനന്ദ്, എംപിപി അമർജ്യോതി സന്ധു തുടങ്ങിയവർ ഈ ആദ്യ സ്വാതന്ത്രദിനാഘോഷങ്ങളിൽ പങ്കു ചേരും. ഒപ്പം കാനഡയുടെ വിവിധ പ്രൊവിൻഷിലുള്ള സംഘടനാ നേതാക്ക·ാർ അഭിസംബോധന ചെയ്തു സംസാരിക്കും.
ചടങ്ങുകൾ ഉടനടി ഐക്യവേദിയുടെ ഫേസ് ബുക്ക് പേജിൽ ലൈവ് ചെയ്യുന്നതായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
https://www.facebook.com/Canadianmalayaleefederation/
കാനഡയിൽ ഇന്ത്യൻ സ്വതന്ത്രദിനം വിപുലമായി ആഘോഷിക്കുന്നു
08:09 PM Aug 15, 2020 | Deepika.com