കുവൈറ്റ് സിറ്റി : രാജ്യത്ത് 699 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 75185 ആയി. കഴിഞ്ഞ ദിവസം 4576 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 552591 ആയി ഉയർന്നു.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികത്സയിലായിരുന്ന അഞ്ച് പേർ മരണമടഞ്ഞു. 494 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്. 641 പേരാണു വെള്ളിയാഴ്ച രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 66740 ആയി. 7951 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. 115 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ വെള്ളിയാഴ്ച 699 പേർക്ക് കോവിഡ്; അഞ്ചു മരണം
07:01 PM Aug 15, 2020 | Deepika.com