ഫോർട്ട് ബെൻഡ് കൗണ്ടിയിൽ പ്രോപ്പർട്ടി ടാക്സ് നിരക്ക് കുറച്ചു

09:02 PM Aug 13, 2020 | Deepika.com
റിച്ച്മണ്ട്, ടെക്സസ്: ഫോർട്ട് ബെൻഡ് കൗണ്ടിയിൽ പ്രോപ്പർട്ടി ടാക്സ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് ജഡ്ജി കെ.പി. ജോർജ്. കൗണ്ടി പ്രോപ്പർട്ടി ടാക്സിൽ കഴിഞ്ഞ വർഷത്തെ നിരക്കായ 100 ഡോളറിന് 0.4447 ഡോളറിൽ നിന്ന് 0.424967 ഡോളറായി കുറച്ചാണ് പുതിയ പ്രഖ്യാപനം നടത്തിയത്.

കൗണ്ടി ടാക്സിൽ നൽകിയ ഇളവുകൾ എമർജൻസി മെഡിക്കൽ സർവീസിനെയോ (ഇഎംഎസ്) മറ്റു പൊതുസേവനങ്ങളെയോ ബാധിക്കില്ലെന്ന് ജോർജ് പറഞ്ഞു.

കൗണ്ടി പ്രോപ്പർട്ടി ടാക്സ് മൊത്തത്തിലുള്ള നികുതിയുടെ ഒരു ചെറിയ ശതമാനമാണെന്നും ഇപ്പോൾ നൽകിയ ഇളവ് കൗണ്ടി നിവാസികൾക്ക്‌ ആവശ്യമായ ആശ്വാസം ലഭിക്കുന്നതിന് പര്യാപ്തമല്ലെന്നും ഈ വിഷയത്തിലുള്ള സംശയങ്ങൾക്ക് മറുപടിയായി ജോർജ് പറഞ്ഞു.

ശരിയായ ആശ്വാസം ലഭിക്കുന്നതിനായി, 2020 ജനുവരിയിൽ കണക്കാക്കിയ പ്രോപ്പർട്ടി അപ്രൈസൽ 2019ലെ നിലയിലേക്ക് മാറണം. അതിനായി ജോർജ് കമ്മീഷണർസ് കോർട്ടിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ, നികുതി ഇളവിനായി ഒരു പ്രത്യേക സെഷനും വിളിക്കില്ലെന്ന് ഗവർണർ അബോട്ട് സൂചിപ്പിച്ചു. ഇത് നമ്മുടെ സംസ്ഥാന നിയമസഭാംഗങ്ങൾക്ക് പ്രവർത്തിക്കാനുള്ള കഴിവ് തടസപ്പെടുത്തുന്നുവെന്നും ജോർജ് പറഞ്ഞു.

വിശദമായ നികുതി നിരക്ക് വിവരങ്ങൾ‌ കാണുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.fortbendcountytx.gov/government/departments/financial-administration/tax-assessor-collector/tax-rate-information

റിപ്പോർട്ട്: അജു വാരിക്കാട്