ന്യൂയോര്‍ക്ക്: ഫൊക്കാന തെരഞ്ഞെടുപ്പ് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജോര്‍ജി വര്‍ഗീസ് പ്രസിഡന്റായുള്ള ഭരണ സമിതി തെരഞ്ഞെടുപ്പാണ് കോടതി താൽകാലികമായി സ്റ്റേ ചെയ്തത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്ന ലീലാ മാരേട്ട്, സെക്രട്ടറി സ്ഥാനാര്‍ഥി അലക്സ് തോമസ്, ജോസഫ് കുരിയപ്പുറം എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി താത്ക്കാലിക സ്റ്റേ അനുവദിച്ചത്.
ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് മാമ്മന്‍ സി ജേക്കബ്, വൈസ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ്, അംഗം ബെന്‍ പോള്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കുര്യൻ പ്രക്കാനം, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജി വര്‍ഗീസും ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത അമേരിക്കയും എതിര് കക്ഷികളായാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത് .
സെപ്റ്റംബര്‍ 3-ന് പ്രതിഭാഗം അഭിഭാഷകരുടെ വാദം കേട്ടശേഷമായിരിക്കും തുടര്‍ നടപടികള്‍.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഫൊക്കാന തെരഞ്ഞെടുപ്പ് സുപ്രീം കോടതി സ്റ്റേ ചെയ്തു
06:31 PM Aug 13, 2020 | Deepika.com