കുവൈറ്റിൽ 701 പേർക്ക് കോവിഡ്; ഇന്ന് മരണം ഒന്നും റിപ്പോർട്ട് ചെയ്തില്ല

06:06 PM Aug 13, 2020 | Deepika.com
കുവൈറ്റ്സിറ്റി : രാജ്യത്ത് 701 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 500 സ്വദേശികൾക്കും 201 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 648 പേർ രോഗ മുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 66099 ആയി.

74486 പേർക്കാണ് രാജ്യത്ത് ഇതുവരെയായി കൊറോണ വൈറസ് പിടിപെട്ടത്. കഴിഞ്ഞ ദിവസം 4147 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 548005 ആയി ഉയര്‍ന്നു.

അഹ്മദി ഗവര്‍ണറേറ്റില്‍ 209 , ജഹ്‌റ ഗവര്‍ണറേറ്റില്‍ 172 , ഫർവാനിയ ഗവര്‍ണറേറ്റില്‍ 127 , ഹവല്ലി ഗവര്‍ണറേറ്റില്‍ 99 , ക്യാപിറ്റൽ ഗവര്‍ണറേറ്റില്‍ 94 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഏറെ നാളുകള്‍ക്ക് ശേഷം കൊറോണ വൈറസ്‌ രോഗത്തെ തുടർന്നു ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെടാത്ത ദിവസമായിരുന്നു ഇന്ന്. 7898 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. 118 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ