ഫ്ലവേഴ്സ് ടിവി കർഷക അവാർഡ് ചിത്രീകരണം അമേരിക്കയിൽ ആരംഭിച്ചു

11:02 PM Aug 11, 2020 | Deepika.com
അമേരിക്കൻ മണ്ണിൽ പൊന്നുവിളയിക്കുന്ന മലയാളി കർഷകരെ ലോകത്തിനു പരിചയപ്പെടുത്തുന്നതിനും ഏറ്റവും മികച്ച കർഷകനെ ആദരിക്കുന്നതിനുമായി ഫ്ലവേഴ്സ് ടിവി യുഎസ്എ ഒരുക്കുന്ന ഫ്ലവേഴ്സ് ടിവി കർഷക അവാർഡ് 2020 ന്‍റെ ചിത്രീകരണം അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലായി ആരംഭിച്ചു. അന്തരിച്ച ഷിക്കാഗോയിലെ ജോയ് ചെമ്മാച്ചലിന്‍റെ പേരിലാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

നോർത്ത് അമേരിക്കയിൽ എവിടെയും ചെറുതും വലുതുമായ കൃഷി നടത്തുന്ന ആർക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണെന്നു ഫ്ലവേഴ്സ് ടിവി യു എസ്എ സിഇഒ ബിജുസക്കറിയ അറിയിച്ചു.

ഈ കാർഷിക മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ കൃഷിയിടത്തിന്‍റെ ചിത്രങ്ങളും ഒരു ചെറുകുറിപ്പും info@flowerstv.us എന്ന ഇമെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. ഫ്ലവേഴ്സ് ടിവി യുഎസ് എ ടീം തോട്ടം സന്ദർശിച്ചു ചിത്രീകരണം നടത്തുന്നതും കർഷക കുടുംബത്തിന്‍റെ ഇന്‍റർവ്യൂ സഹിതം ഫ്ലവേഴ്സ് ടിവി യിൽ സംപ്രേഷണം ചെയ്യുന്നതുമാണ്.

വിവരങ്ങൾക്ക് : ബിജു സക്കറിയ: 847 630 6462, ജോർജ് പോൾ 713 447 2926 .