ഫോമാ സെന്‍ട്രല്‍ റീജൺ ടാക്‌സ് ഫോഴ്‌സ് യുവജന വിഭാഗം ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി

08:09 PM Aug 08, 2020 | Deepika.com
ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജൺ ടാക്‌സ് ഫോഴ്‌സ് യുവജന വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ "Feed Starving Children' എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ വഴി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി.

കോവിഡ് മഹാമാരി വരുത്തിവച്ച പട്ടിണിയും ദാരിദ്ര്യവും മൂലം ലക്ഷക്കണക്കിനു ജനങ്ങള്‍ മരിക്കാനിടയുണ്ടെന്നു മുന്നറിയിപ്പ് നല്‍കുന്ന നിരവധി പഠന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, ലോകത്ത് എവിടെയും വിശന്നു വലയുന്നവര്‍ക്ക് ഒരു കൈത്താങ്ങായി എത്തിച്ചുകൊടുക്കുന്ന സൗജന്യ ഭക്ഷണം പായ്ക്ക് ചെയ്യുന്ന എഫ്എംഎസ് സി എന്ന സ്ഥാപനത്തിലാണ് ഫോമ സെന്‍ട്രല്‍ റീജൺ ടാക്‌സ് ഫോഴ്‌സ് യുവജന വിഭാഗം ജീവകാരുണ്യ പ്രവർത്തനം നടത്തിയത്.

സുമനസുകളുടെ സംഭാവനകൊണ്ട് വോളണ്ടിയേഴ്‌സ് സ്വന്തമായി പായ്ക്ക് ചെയ്ത് എഫ്എംഎസിസിയുമായി ഉടമ്പടിയുള്ള 70-ഓളം രാജ്യങ്ങളിലെ കുട്ടികള്‍ക്ക് ദിവസവും സൗജന്യമായി ഭക്ഷണം നല്‍കി വിശപ്പകറ്റുന്ന ഈ പദ്ധതിയില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ വളരെ സംതൃപ്തരാണെന്ന് ഫോമാ സെന്‍ട്രല്‍ റീജൺ ടാക്‌സ് ഫോഴ്‌സ് ഭാരവാഹികളായ ചെയര്‍മാന്‍ കാല്‍വിന്‍ കവലയ്ക്കൽ, ബ്രയാന്‍ കുരിയച്ചിറ, തരുണ്‍ പാറയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

ഫോമ 2020-22 കാലയളവിലേക്ക് യൂത്ത് റപ്രസെന്‍റേറ്റീവ് ആയി മത്സരിക്കുന്ന കാല്‍വിന്‍ കവലയ്ക്കലിനു ഫോമാ സെന്‍ട്രല്‍ റീജണിന്‍റെ എല്ലാ വിജയാശംസകളും ഭാരവാഹികള്‍ നേർന്നു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം