അല ഡാളസ് ചാപ്റ്റർ ഒരുക്കുന്ന തത്സമയ സംവാദം ഓഗസ്റ്റ് എട്ടിന്

06:02 PM Aug 08, 2020 | Deepika.com
ഡാളസ് : അല ഡാളസ് ഒരുക്കുന്ന "സത്യാനന്തരം; സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ പ്രസക്തി' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. സൂം (zoom) സംവിധാനത്തിലൂടെയാണ് സംവാദം ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 8 ന് (ശനി) അമേരിക്കൻ സമയം രാവിലെ 10.30 ന് (CST) /11.30(EST) നടക്കുന്ന പരിപാടിയിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാനഡ, അയർലൻഡ്, ലണ്ടൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ആളുകൾ പങ്കെടുക്കും.

അസത്യവിവര പ്രചാരണം ലോകത്തിന്‍റെ പല ഭാഗങ്ങളിൽ പല സാമൂഹ്യ രാഷ്ട്രീയ സംഘടനകളിലും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതി സമർഥമായി നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന കാലം. ഈ നുണാഭിനിവേശ കാലത്തു നിന്നുകൊണ്ട് സത്യാഭിനിവേശത്തിന്‍റെ വസ്തുത വിശകലനം.

തത്സമയ സംവാദത്തിൽ രാജു എബ്രഹാം എംഎൽഎ, ലോകപ്രശസ്ത ഡോക്ടറും ഭാഷ പണ്ഡിതനുമായ ഡോ. എം.വി. പിള്ള, ദൃശ്യമാധ്യമ രംഗത്ത്‌ വ്യത്യസ്തനായ മാധ്യമ പ്രവർത്തകൻ എൻ.പി. ചന്ദ്രശേഖരൻ, കോവിഡ് മുന്നണി പോരാളിയും സാമൂഹ്യ പ്രവർത്തകനുമായ ഡോ. മുഹമ്മദ്‌ അഷിൽ തുടങ്ങിയവരും ഒട്ടേറെ സാമൂഹ്യ -സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് അല ഡാളസ് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

സൂം മീറ്റിംഗ് ഐ ഡി നമ്പർ:

www.us02web.zoom.us/j/84254208890

റിപ്പോർട്ട്: അനശ്വരം മാന്പിള്ളി