ഹൂസ്റ്റണ്‍ :ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ച് വികാരിയും ബൈബിൽ അധ്യാപകനും സുവിശേഷ പ്രാസംഗികനുമായ റവ. മാത്യു ജോസഫ് (മനോജച്ചൻ ) ഓഗസ്റ്റ് 11 നു (ചൊവ്വ) ഇന്റർനാഷണൽ പ്രയർ ലെയ്യനിൽ മുഖ്യപ്രഭാഷണം നൽകുന്നു.
വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനക്കും ദൈവവചന കേൾവിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർ നാഷണൽ പ്രയർ ലൈൻ. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 ന് (ന്യൂയോർക്ക് ടൈം) പ്രയർ ലെയ്ൻ സജീവമാകുന്നത്. വിവിധ സഭ മേലധ്യക്ഷന്മാരും പ്രഗൽഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു.
മനോജച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്: email--tamathew@hotmail.com, cvsamuel8@gmail.com
ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602.
റിപ്പോർട്ട്: പി.പി. ചെറിയാൻ
റവ. മാത്യു ജോസഫ് ഓഗസ്റ്റ് 11നു ഐപി എല്ലിൽ
05:52 PM Aug 08, 2020 | Deepika.com