പെയർലാൻഡിൽ നിര്യാതനായ ജോസഫ് മൈക്കിളിന്‍റെ സംസ്‍കാരം എട്ടിന്

05:36 PM Aug 07, 2020 | Deepika.com
ഹൂസ്റ്റൺ: കോഴിക്കോട് കൂടരഞ്ഞി അരവനാനിക്കൽ മൈക്കിൾ തോമസിന്‍റെയും പരേതയായ മറിയത്തിന്‍റെയും മകൻ ജോസഫ് മൈക്കിൾ (സണ്ണി-57 ) പെയർലാൻഡിൽ നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് എട്ടിന് (ശനി) രാവിലെ 11 മുതൽ 1.30 വരെ പെയർലാൻഡ് ക്രൗഡർ ഫ്യൂണറൽ ഹോമിലെ (Crowder Funeral Home, 2422, Broadway, Pearland, TX 77584) ശുശ്രൂഷകൾക്കുശേഷം സൗത്ത് പാർക്ക് സെമിത്തേരിയിൽ (South Park Cemetery, 1310, North Main St, Pearland, Tx ,77581).

ഭാര്യ: ലിസ ജോസഫ് കോട്ടപ്പടി പ്ലാമൂടി മുതുപ്ലാക്കൽ കുടുംബാംഗം. മകൻ: സെബാസ്റ്റ്യൻ ജോസഫ് (വിദ്യാർഥി).

ഭാര്യാസഹോദരി വിദ്യാ ജോഷി പെയർലാൻഡ് മലയാളി അസോസിയേഷൻ ജോയിന്‍റ് ട്രഷറർ ജോഷി മാത്യുവിന്‍റെ ഭാര്യയാണ്.

ഹൂസ്റ്റൺ സെന്‍റ് ജോസഫ് ഹോസ്പിറ്റലിലെ നഴ്‌സായിരുന്ന പരേതൻ, പെയർലാൻഡ് സെന്‍റ് മേരീസ് സീറോ മലബാർ കത്തോലിക്കാ പള്ളി ഇടവകാംഗമാണ്.

സംസ്കാര ശുശ്രൂഷകൾ https://gmaxfilms.com/livebroadcast ൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ജോഷി മാത്യു 832 859 9542

റിപ്പോർട്ട് : ജീമോൻ റാന്നി