കുവൈറ്റ്: ഇരുപത്തഞ്ചുവർഷത്തെ പ്രവാസം ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ക്രിസ്റ്റിഫർ ഡാനിയേലിന് ഓഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി മൊമന്റൊ നൽകി ആദരിച്ചു. ഒഐസിസി കുവൈറ്റിന്റെ ഏകീകരണത്തോടനുബന്ധിച്ചു ജില്ല കമ്മിറ്റികൾ രൂപീകരിക്കുന്പോഴും കണ്ണൂർ ജില്ലാ കമ്മിറ്റിയോടൊപ്പം നല്ലബന്ധം കാത്തുസൂക്ഷിച്ചു കൊണ്ടുവന്ന വ്യക്തിത്വമാണ് ക്രിസ്റ്റിഫർ അച്ചായന്റെത്.
ക്രിസ്റ്റിഫർ ഡാനിയൽ അച്ചായന് യാത്രാ മംഗളങ്ങൾ നേർന്ന് കണ്ണുർ ജില്ല കമ്മിറ്റിക്ക് വേണ്ടി ഭാരവാഹികളായ സിദ്ദിക്ക് അപ്പക്കൻ, ലിപിൻ മുഴക്കുന്ന്, ബിജു എള്ളരിഞ്ഞി, ജോർജ് മാത്യു, ഇല്യാസ് പൊതുവാചേരി എന്നിവർ ഉപഹാരം സമർപ്പിച്ചു. 25 വർഷത്തെ കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു പോകുന്ന പ്രിയപ്പെട്ട ക്രിസ്റ്റിഫർ ഡാനിയൽ അചായന് ജന്മനാട്ടിലെ ഭാവി ജീവിതം സുഖകരവും സന്തോഷപ്രദവുമായ് തീരട്ടെ എന്ന് ആശംസിക്കുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഓഐസിസി കുവൈറ്റ് യാത്രയയപ്പു നൽകി
10:09 PM Aug 06, 2020 | Deepika.com