സിയാറ്റിൽ(വാഷിംഗ്ടണ്‍): കൊല്ലേലി ഐസക്ക് വർഗീസ് (കുട്ടിയേട്ടൻ -78) സിയാറ്റിൽ നിര്യാതനായി. ഭാര്യ: ലീലാമ്മ ജോണ്‍. മക്കൾ: ബ്ലസി പോൾ, ഷൈമോൾ അസിനോബി. മരുമക്കൾ: ജോണ്സണ് പോൾ, മൈക്കിൾ അസിനോബി. സഹോദരങ്ങൾ: പരേതരായ ജോണി ഐസക്ക്, ലീലാ മാത്യു, എൽസി കോലി, തങ്കമ്മ ജോയ്, മേഴ്സി പോളി, ജോബി കൊല്ലേലി, ബിജു ഐസക്ക്.
1988 ൽ തൃശൂരിൽ നിന്നും യുഎസിൽ എത്തിയ വർഗീസ് ക്രിസ്റ്റ മിനിസ്ട്രീസ്, വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി എന്നിവയിൽ പ്രവർത്തിച്ചിരുന്നു. 2012 ൽ റിട്ടയർ ചെയ്ത ശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. സിയാറ്റിൻ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി അംഗമാണ്.
പൊതുദർശനവും സംസ്കാര ശുശ്രൂഷയും ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാവിലെ 8.30 മുതൽ സ്ഥലം : പർഡി ആന്റ് വാൾട്ടേഴ്സ് ഫ്യൂണറൽ ഹോം. ഫ്ലോറൽ ഹിൽസ്, 409 ഫിൽബർട്ട് റോഡ് ലിൻവുഡ്98036 ഫ്യൂണറൽ ഹോം ചാപ്പലിലെ ശുശ്രൂഷയ്ക്കുശേഷം സംസ്കാരം നടക്കും.
വിവരങ്ങൾക്ക് : 425 672 1800, 206 939 9623
റിപ്പോർട്ട്: പി.പി. ചെറിയാൻ
കെ.ഐ. വർഗീസ് നിര്യാതനായി
06:59 PM Aug 06, 2020 | Deepika.com