അമേരിക്കൻ മലയാളികൾ ബലി പെരുന്നാൾ ആഘോഷിച്ചു

11:39 AM Aug 03, 2020 | Deepika.com
ന്യൂജഴ്സി: നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻസിന്റെ (നന്മ) നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ പ്രശസ്‌ത മലയാളി ഗായകരുടെ സംഗീതരാവ് സംഘടിപ്പിച്ചു.

പ്രശസ്‌ത ഗായകരായ രെഹ്ന, ആബിദ് കണ്ണൂർ എന്നിവർ ആലപിച്ച പഴയതും പുതിയതുമായ ഒരുപിടി ഗാനങ്ങൾ പ്രവാസി മലയാളികളുടെ ഗൃഹാതുരത്വം ഉണർത്തി. അൻസാർ കാസിം (ന്യൂജഴ്സി), പാട്ടുകളെക്കുറിച്ചു വിവരിച്ചും അതിഥികളോട് സംവദിച്ചും പാട്ടനുഭവങ്ങൾ പങ്കുവെച്ചും പരിപാടി മനോഹരമായി നിയന്ത്രിച്ചു. നന്മ വിദ്യാഭ്യാസ വിഭാഗം പ്രോഗ്രാം ലീഡർ ഡോ. മുഹമ്മദ് അബ്ദുൽ മുനീർ, ഹമീദ് ഷിബിലി എന്നിവർ സംസാരിച്ചു. പരിപാടിയിൽ നന്മ പ്രോഗ്രാം ഡയറക്ടർ കുഞ്ഞു പയ്യോളി നന്ദി പറഞ്ഞു.

ബലിപെരുന്നാളിന്‍റെ ഭാഗമായി ദുൽഹിജ്ജ് രണ്ട് മുതൽ ഡോ. സുബൈർ ഹുദവിയുടെ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിരുന്നു. ദിവസവും അര മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രഭാഷണങ്ങളിലൂടെ പ്രവാചകൻ ഇബ്രാഹിം നബിയുടെയും ഹജ്ജിന്റേയും സന്ദേശങ്ങൾ അദ്ദേഹം ലളിതമായി അവതരിപ്പിച്ചു. ശ്രോതാക്കൾക്ക് സംശയ നിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടായിരുന്ന പരിപാടി, ദുൽഹിജ്ജയുടെ രാത്രികളെ ഫലപ്രദമാക്കാൻ സഹായകരമായി.

റിപ്പോർട്ട് : ഫഹീമ ഹmന്‍