കുവൈറ്റ് സിറ്റി : രാജ്യത്ത് 463 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 67911 ആയി. 319 സ്വദേശികൾക്കും 144 വിദേശികൾക്കുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം 2041 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 509561 ആയി ഉയർന്നു. കോവിഡ് ബാധിച്ച് വിവിധ ആശുപത്രിയിൽ ചികത്സയിലായിരുന്ന നാല് പേർ മരണമടഞ്ഞു. ഇതുവരെ 457 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞത്.
അഹ്മദി ഗവർണറേറ്റിൽ 144 പേർ, ജഹ്റ ഗവർണറേറ്റിൽ 85 പേർ, ഫർവാനിയ ഗവർണറേറ്റിൽ 82 പേർ, ഹവല്ലി ഗവർണറേറ്റിൽ 72 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 80 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 688 പേരാണ് ഇന്നലെ രോഗ മുക്തരായത് . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 59213 ആയി. 8241 പേരാണ് ചികിൽസയിൽ കഴിയുന്നത്. 129 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ ഞായറാഴ്ച 463 പേർക്ക് കോവിഡ്; നാല് മരണം
01:43 AM Aug 03, 2020 | Deepika.com