ഷി​ക്കാ​ഗോ ഡെ​പ്യൂ​ട്ടി ചീ​ഫ് ഡി​യോ​ൻ ബോ​യ്ഡ് ജീ​വ​നൊ​ടു​ക്കി

10:15 PM Jul 30, 2020 | Deepika.com
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ പോ​ലീ​സ് ഡ​പ്യൂ​ട്ടി ചീ​ഫ് ഡി​യോ​ൻ ബോ​യ്ഡി​നെ ചൊ​വ്വാ​ഴ്ച രാ​വി​ലെ വെ​സ്റ്റ് സൈ​ഡ് ഹൊ​മാ​ൻ സ്ക്വ​യ​ർ ഫെ​സി​ലി​റ്റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഷി​ക്കാ​ഗോ പോ​ലീ​സ് സൂ​പ്ര​ണ്ട് ഡേ​വി​ഡ് ബ്രൗ​ണാ​ണ് മ​ര​ണ വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ബോ​യ്ഡ് സ്വ​യം വെ​ടി​യു​തി​ർ​ത്ത് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജൂ​ലൈ 15 നാ​ണ് ബോ​യ്ഡ് ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് ക്രി​മി​ന​ൽ നെ​റ്റ്വ​ർ​ക്ക് ചു​മ​ത​ല​യേ​റ്റ​ത്. ഷി​ക്കാ​ഗോ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ സ​ർ​വീ​സി​ലി​രി​ക്കെ ആ​ത്മ​ഹ​ത്യ ചെ​യ്ത ഉ​യ​ർ​ന്ന റാ​ങ്കി​ലു​ള്ള ആ​ദ്യ ഓ​ഫീ​സ​റാ​ണ് ബോ​യ്ഡ്. സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ര​ണം ഞെ​ട്ട​ലോ​ടെ​യാ​ണ് കേ​ട്ട​തെ​ന്ന് ഷി​ക്കാ​ഗോ പോ​ലീ​സ് ചീ​ഫ് പ​റ​ഞ്ഞു.


ഷി​ക്കാ​ഗോ പോ​ലീ​സ് ചീ​ഫാ​യി ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ ത​നി​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത് ബോ​യ്ഡാ​യി​രു​ന്നു​വെ​ന്നു ഡേ​വി​ഡ് ബ്രൗ​ണ്‍ പ​റ​ഞ്ഞു. മു​പ്പ​തു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ടാ​യി​രു​ന്ന ബോ​യ്ഡി​ന്‍റെ മ​ര​ണ​ത്തി​ൽ ഷി​ക്കാ​ഗോ മേ​യ​ർ ലോ​റി ലൈ​റ്റ് ഫു​ട്ട് അ​നു​ശോ​ച​നം അ​റി​യി​ച്ചു. ത​ന്നെ ഏ​ൽ​പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം കൃ​ത്യ​ത​യോ​ടെ നി​ർ​വ​ഹി​ച്ചി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു ബോ​യ്ഡ് എ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

ഷി​ക്കാ​ഗോ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് വ​ർ​ഷ​ങ്ങ​ളാ​യി ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന​താ​ണ് ഓ​ഫീ​സ​ർ​മാ​രു​ടെ ആ​ത്മ​ഹ​ത്യ. 2017 ൽ ​യു​എ​സ് ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു ഷി​ക്കാ​ഗോ​യി​ലെ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രി​ൽ ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ വ​ള​രെ ഉ​യ​ർ​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​കാ​ണി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ