യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത് മുൻ തുറമുഖ വികസനമന്ത്രി വി. സുരേന്ദ്രൻപിള്ള ആയിരുന്നു.ഡബ്ല്യുഎമസി ഗ്ലോബൽ ചെയർമാൻ പി.എ. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ള, ഡോ. ഷഹദ് ഷാ. പുനലൂർ നഗരസഭ മുൻ ചെയർമാൻ രാജഗോപോൽ എം.എ എന്നിവർസംഘടന ഇതുവരെ വിവിധ രാജ്യങ്ങളിലും മേഖലകളിലും നടത്തുന്ന സേവനങ്ങൾ വിവരിച്ചു.
പുനലൂർ ആശുപ്രതിക്ക് 50 ടെലിവിഷൻ സെറ്റുകൾ നൽകിയതും തുടർന്ന് ആരംഭിച്ചിരിക്കുന്ന 50 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും ഇബ്രാഹിം ഹാജിയും ഗോപാലപിള്ളയും വിവരിച്ചു. ബൃഹത്തായ 50 ലക്ഷം രൂപയുടെ പദ്ധതിക്ക് ഏവരുടെയും സഹകരണം അഭ്യർഥിച്ചു.
യുഎസ്എ, ഗൾഫ് രാജ്യങ്ങൾ, ഇന്ത്യയും ജർമ്മനിയും മറ്റു യൂറോപ്യൻ രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ റീജണുകളെ പ്രതിനിധീകരിച്ചു ധാരാളം പേർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അമേരിക്ക റീജണിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ റീജണൽ ചെയർമാൻ ഫിലിപ്പ് തോമസ് സംഘടനയ്ക്കുവേണ്ടി അഹോരാത്രം പ്രവർത്തിക്കുകയും ഓർമ്മകൾ സമ്മാനിച്ചു വിട്ടു പിരിയുകയും ചെയ്തത ടോം വർക്കിക്കും സജി സെബാസ്റ്റ്യനും ആദരാജഞ്ലികൾ അർപ്പിച്ചു. ലളിത സംഘഗാനങ്ങളും നൃത്തങ്ങളും പരിപാടിക്ക് മാറ്റുക്കൂട്ടി. പരിപാടികൾ ആരംഭിച്ച് നോർത്ത് ടെകസസ് പ്രോവിൻസ് പ്രസിഡന്റ് ജോണ് തലച്ചെല്ലൂർ ലഘു ആമുഖത്തോടെയാണ്. ഡാളസ് പ്രോവിൻസ് ചെയർമാൻ അലക്സ് അലക്സാണ്ടർ എസിയായി പ്രവർത്തിച്ചു.
റിപ്പോർട്ട്: ഏബ്രഹാം തോമസ്