വാഷിംഗ്ടൺ ഡിസി: യുഎസിലെ രാഷ്ട്രീയ, വ്യവസായ പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഇന്നലെ ഹാക്ക് ചെയ്യപ്പെട്ടു. മുൻ പ്രസിഡന്റ് ബറാക് ഒബാമ, വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർഥി ജോ ബൈഡൻ, വ്യവസായികളും അതിസന്പന്നരുമായ ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ്, ഇലോൺ മസ്ക് തുടങ്ങിയ വ്യക്തികളുടെയും ആപ്പിൾ, ഊബർ തുടങ്ങിയ വന്പൻ കന്പനികളുടെയും അക്കൗണ്ടുകൾ ആക്രമണത്തിനിരയായി.
ഗൂഢ കറൻസിയായ ബിറ്റ്കോയിന്റെ പേരിൽ തട്ടിപ്പു നടത്താനുള്ള ശ്രമമാണു നടന്നതെന്നു വിലയിരുത്തപ്പെടുന്നു. കോവിഡ് കാലത്ത് നിശ്ചിത തുക ബിറ്റ്കോയിനായി നല്കിയാൽ ഇരട്ടി മടക്കിത്തരാം എന്ന സന്ദേശമാണ്, ഹാക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടത്. ഏതാനും മിനിട്ടുകൾക്കുശേഷം സന്ദേശങ്ങൾ മാഞ്ഞുപോയി.
ബിറ്റ്കോയിൻ ഇരട്ടിപ്പിന്റെ പേരിലുള്ള തട്ടിപ്പ് വർഷങ്ങളായി ട്വിറ്ററിൽ നടക്കുന്നുണ്ട്. എന്നാൽ പ്രമുഖ വ്യക്തികളുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പിന് ഉപയോഗിക്കുന്നത് ആദ്യമാണ്.
ഒബാമയുടെയും മസ്കിന്റെയും ട്വിറ്റർ അക്കൗണ്ടിൽ സൈബർ ആക്രമണം
10:54 PM Jul 16, 2020 | Deepika.com