കുവൈറ്റ് സിറ്റി: രാജ്യത്ത് 791 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 57668 ആയി. കഴിഞ്ഞ ദിവസം 4341 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 449525 ആയി ഉയർന്നു.
കോവിഡ് ചികിൽസയിലായിരുന്ന മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 402 ആയി. ഇന്നലെ 648 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 47545 ആയി. 9721 പേരാണ് ചികിൽസയിൽ കഴിയുന്നത്. 142 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നണ്ടെന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ വ്യാഴാഴ്ച 791 പേർക്ക് കോവിഡ്; 648 പേർ രോഗമുക്തരായി
09:38 PM Jul 16, 2020 | Deepika.com