കുവൈറ്റ് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ രണ്ടുമാസത്തെ ദൈനം ദിന കണക്കുക്കുകളിൽ മരണ സംഖ്യയും ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. ഇതുവരെയായി 47545 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
ദിവസവും അഞ്ഞൂറിലേറെ രോഗികളാണ് സുഖപ്പെടുന്നത്. അതിനിടെ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്ക് അവധിക്ക് അപേക്ഷിക്കുവാൻ മന്ത്രാലയം അനുമതി നൽകി. ആരോഗ്യ സർക്കുലർ പ്രകാരം നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ജൂലൈ 19 മുതൽ ഒക്ടോബർ 1 വരെ വരെ അവധിക്ക് അപേക്ഷ നൽകാം. അവധി പരമാവധി 14 ദിവസത്തിൽ കവിയരുത്. രാജ്യത്തിന് പുറത്താണ് അവധി ചെലവഴിക്കുകയാണെങ്കിൽ തിരികെ വരുന്പോൾ ക്വാറന്ൈറൻ അടക്കമുള്ള ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കി. അവധി അപേക്ഷിക്കുന്ന ജീവനക്കാരുടെ എണ്ണം ഡിപാർട്ട്മേൻറിലെ 15 ശതമാനം കവിയരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോവിഡ് രോഗികൾ കുറയുന്നു; ജീവനക്കാർക്ക് അവധിക്ക് അപേക്ഷിക്കാൻ അനുമതി നൽകി ആരോഗ്യ മന്ത്രാലയം
09:13 PM Jul 16, 2020 | Deepika.com