അധ്യാപകനെന്നതിലുപരി ജിദ്ദയിലെ മലയാളികളുടെ സാംസകാരിക കൂട്ടായ്മകളിൽ നിറസാന്നിധ്യമായിരുന്ന പ്രഫ. റെയ്നോൾഡ്, ഫോറം സംഘടിപ്പിച്ചിരുന്ന സാംസകാരിക പരിപാടികളിലും സഹകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു.
കോഴിക്കോട് ജില്ലക്കാരനായ പ്രഫ. റെയ്നോൾഡ്, തന്റെ അറിവും കഴിവും സമൂഹത്തിനു പ്രയോജനപ്പെടണമെന്ന മനസിനുടമയായിരുന്നു. അധ്യാപനവും സാംസ്കാരിക രംഗത്തുള്ള വൈഭവവും ക്ലാസ് റൂമിനു പുറത്തുള്ള സാധാരണക്കാരന് ഉപകരിക്കുംവിധം ഒൗപചാരികതകളില്ലാതെ തന്നെ പകർന്നുനൽകാൻ മനസ് കാണിച്ച മഹാമാനുഷിയായിരുന്നു പ്രഫ. റെയ്നോൾഡെന്ന് സോഷ്യൽ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഓണ്ലൈൻ യോഗത്തിൽ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ കിഴിശേരി, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻ കുട്ടി, അഷ്റഫ് സി.വി., മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കൽ , സൈനുൽ ആബിദീൻ പി.എ., ജംഷി ചുങ്കത്തറ, നൗഫൽ താനൂർ, ഹസൻ മങ്കട, അയൂബ് അഞ്ചച്ചവിടി, ജാഫർ കാളികാവ്, നാസർ, വേങ്ങര, യാഹൂ പട്ടാന്പി, റഫീഖ് മലപ്പുറം എന്നിവർ സംബന്ധിച്ചു.
പ്രഫ. റെയ്നോൾഡിന്റെ നിര്യാണത്തിൽ ജിദ്ദ പൗരസമൂഹം വേദനയോടെ അനുസ്മരിച്ചു
ജിദ്ദ: ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് അധ്യാപകനും പ്രവാസി സംസ്കാരിക വേദി സ്ഥാപക ചെയർമാനുനുമായിരുന്ന പ്രഫ. റെയ്നോൾഡ് ഇട്ടൂപ്പിന്റെ നിര്യാണത്തിൽ ജിദ്ദയിലെ പൊതു സമൂഹം വേദനയോടെ അനുസ്മരിച്ചു. പ്രവാസി സംസ്കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പൊതു രംഗത്തെ നിരവധിപേർ പങ്കെടുത്തു.
ജിദ്ദയിലെ മലയാളികളുടെ ഗുരുവും വിവിധ വിഷയങ്ങളിലുള്ള അവരുടെ മാർഗദർശിയുമായിരുന്നു അദ്ദേഹത്തെ ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. വിനയവും സൗമ്യതയും അദ്ദേഹത്തിൻറെ എടുത്തു പറയേണ്ട ഗുണങ്ങളായിരുന്നു.
ഇസ്മായിൽ കല്ലായി അനുശോചന സന്ദേശം നൽകി. മിർസ ശരീഫ്, ഖലീൽ പാലോട്, ഇസ്മായിൽ മരുതേരി, അബ്ദുല്ലക്കുട്ടി, കെ ടി എ മുനീർ, വി കെ റഹൂഫ്, സാജു ജോർജ്, നസീർ വാവക്കുഞ്ഞു, ഹസൻ ചെറൂപ്പ, കെ ടി അബൂബക്കർ, മോഹൻ ബാലൻ, സാദിഖലി തുവൂർ, പി എം മായിൻ കുട്ടി, ഷിജി രാജീവ്, റുക്സാന മൂസ്സ, കബീർ കൊണ്ടോട്ടി, അഷ്റഫ് എം, കെ.എം.ഷാജഹാൻ, കബീർ മൊഹ്സിന്, ബഷീർ വള്ളിക്കുന്ന്, ബി ആർ രാഗേഷ്, സഫറുള്ള മുല്ലോളി, സലാഹ് കാരാടൻ, സുഹ്റ ബഷീർ, ഷിജി രാജീവ്, റുക്സാന മൂസ, പ്രൊഫസർ ശ്രീ റാം കുമാർ, രാധാകൃഷ്ണൻ കരുവന്പൊയിൽ, രാജീവ് എന്നിവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അശ്റഫ് പാപ്പിനിശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് നിസാർ ഇരിട്ടി നന്ദിയും പറഞ്ഞു. ൃീിമഹറബ2020ഷൗഹ്യ16.ഷുഴ
പ്രഫ. റയ്നോൾഡിന്റെ വിയോഗത്തിൽ ഗ്രന്ഥപ്പുര ജിദ്ദ അനുസ്മരണം നടത്തി
ജിദ്ദ: മുൻ പ്രവാസിയും കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി പ്രഫസറുമായിരുന്ന പ്രഫ; റയ്നോൾഡ് പി ഇട്ടൂപ്പിന്റെ വിയോഗത്തിൽ ഗ്രന്ഥപ്പുര അനുസ്മരണം സംഘടിപ്പിച്ചു. നാട്ടിൽ നിന്ന് കാർട്ടൂണിസ്റ്റ് ഉസ്മാർ ഇരുന്പുഴി അദ്ദേഹത്തിന്റെ ഓർമ്മകൾ പറഞ്ഞുകൊണ്ട് അനുസ്മരണം ഉദ്ഘാടനം ചെയ്തു.
സൗഹൃദത്തിനു വലിയ വില കൽപ്പിക്കുകയും ന·യുടെ പ്രകാശം പരത്തുകയും ചെയ്യുന്ന മഹാനായിരുന്നു റയ്നോൾഡ് സാറെന്ന് ഡോ. ഇസ്മയിൽ മരുതേരി അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു, ജിദ്ദയിലെ എല്ലാ സംഘടനകളിലും ഒരു പോലെ പ്രവർത്തിച്ചിരുന്ന പ്രഫസർ റയ്നോൾഡ് ഒരു സോഷ്യലിസ്റ്റ് ചിന്തകനും കൂടി ആയിരുന്നുവെന്നും അനുസ്മരണത്തിൽ സൂചിപ്പിച്ചു.
ജിദ്ദയിലെ നിരവതി സംഘടനാനേതാക്കളും ഭാരവാഹികളും വെബിനാറിൽ പങ്കെടുത്തു. ഡോ. ഇസ്മായിൽ മരുതേരി, ബഷീർ വള്ളിക്കുന്ന്, ബഷീർ തൊട്ടിയൻ, ഷിബു തിരുവനന്തപ്പുരം, നസീർ വാവക്കുഞ്ഞ്, സിഒറ്റി അസീസ്, അഷറഫ് വരിക്കോടൻ, സലാഹ് കാരടൻ, നാസർ വേങ്ങര, സേദു മാധവൻ, സാദിഖലി തുവ്വൂർ, സമീർ മലപ്പുറം, ജമാൽ നാസർ, ഉസ്മാൻ കുണ്ടുകാവിൽ, ഷിഹാബ് കരുവാരക്കുണ്ട്, ഷിഹാബ് തൊണ്ടിയിൽ എന്നിവർ സംസാരിച്ചു.
റിപ്പോർട്ട് : കെ ടി മുസ്തഫ പെരുവള്ളൂർ