കുവൈറ്റ്: ഓണ്‍ലൈൻ പഠനസൗകര്യം ഇല്ലാതിരുന്ന കോഴിക്കോട്, ഒളവണ്ണ, പാലത്തോട്ടിൽ പത്താംക്ലാസ് വിദ്യാർഥിനികളായ ആതിരക്കും, അമൃതക്കും ജനതാ കൾച്ചറൽ സെൻറർ (ജെസിസി) കുവൈറ്റ് കമ്മിറ്റി സ്മാർട്ട് ഫോണും, ധനസഹായവും നൽകി.
എൽജെഡി സംസ്ഥാന വൈസ്പ്രസിഡൻറ് വി. കുഞ്ഞാലി വിദ്യാർഥികളുടെ വീട്ടിലെത്തിയാണ് അവർക്കിത് സമ്മാനിച്ചത്. ചടങ്ങിൽ ജെസിസി-കുവൈറ്റ് ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടി, ജെപിസിസി-കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി നിഷിൽ അരങ്ങിൽ, ടി.പി ബിനു, മജീദ് ഒളവണ്ണ, അസീസ് എന്നിവരും സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഓണ്‍ലൈൻ പഠനസൗകര്യമൊരുക്കി ജെസിസി കുവൈറ്റ്
09:01 PM Jul 16, 2020 | Deepika.com