നാം സ്വീകരിക്കുന്ന മുൻകരുതലുകൾ രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് തടയുവാൻ ഉപകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ബിഷപ്പുമാർ വ്യക്തമാക്കി. അതോടൊപ്പം സംസ്ഥാന സിഡിസി നിർദേശങ്ങൾക്കനുസൃതമായി ആരാധന തുടർന്നും നടത്തുന്നതിന് കഴിയുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിച്ചു.
ഓക്ലഹോമ റോമൻ കാത്തലിക്ക് ആർച്ച് ഡയോസിസ് ഓക്ലഹോമ സിറ്റിയിലെ ആരാധനാലയങ്ങളിൽ എത്തുന്നവർ ഏതെങ്കിലും രീതിയിൽ മുഖം പൂർണമായി മറയ്ക്കണമെന്ന് നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തു കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്നില്ലെന്ന് മാത്രമല്ല ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നുവെന്നത് മാസ്ക്ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിന് എല്ലാവരെയും നിർബന്ധമാക്കുകയാണ്. സംസ്ഥാന ഗവർണർ കെവിൻ സ്റ്റിറ്റിനും കൊറോണ വൈറസ് പോസിറ്റിവാണെന്ന് അദ്ദേഹം തന്നെ അറിയിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ