’ജെഫ് സെഷനെ അറ്റോർണി ജനറലായി നിയമിച്ചത് ഞാൻ ചെയ്ത വലിയൊരു തെറ്റാണ്. അതിന് പ്രാശ്ചിത്തം ചെയ്യേണ്ട സമയമാണിത്’. ടോമിയെ എൻഡോഴ്സ് ചെയ്ത് ട്രംപ് പറഞ്ഞു. മുള്ളർ ഇൻവെസ്റ്റിഗേഷനിൽ മുൻ അറ്റോർണി ജനറൽ ജെഫ് സ്വീകരിച്ച നടപടികളിൽ അസംതൃപ്തനായ ട്രംപ് 2018 നവംബറിൽ അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിടുകയായിരുന്നു.
പരാജയപ്പെട്ടുവെങ്കിലും വിജയിച്ച ടോമിക്ക് ആശംസകൾ അറിയിക്കാൻ സെഷൻസ് തയറായി. ചൊവ്വാഴ്ച നടന്ന പ്രൈമറിയിൽ ഏറ്റവും ജനശ്രദ്ധ കേന്ദ്രീകരിച്ച തെരഞ്ഞെടുപ്പായിരുന്ന അലബാമ സെനറ്റ് സീറ്റിലേക്കുള്ള മത്സരം. നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥി ജോണ്‍സിനെയാണ് ടോമി നേരിടുക.
റിപ്പോർട്ട്: പി.പി. ചെറിയാൻ