കുവൈറ്റ് സിറ്റി: രാജ്യത്ത് 703 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 56877 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 434 പേർ കുവൈത്തികളും 269 പേർ വിദേശികളുമാണ്.
കഴിഞ്ഞ ദിവസം 4041 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 445184 ആയി ഉയർന്നു. കോവിഡ് ചികിൽസയിലായിരുന്ന മൂന്നു പേർ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 399 ആയി. സാദ് അൽ അബ്ദുള്ള 33 പേർ, സബാഹിയ 31 പേർ, അർദിയ 31 പേർ, ഒയൂൻ 30 പേർ, സാൽമിയ 25 പേർ, തൈമ 25 പേർ എന്നിങ്ങനെയാണ് താമസ സ്ഥലങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച 736 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 46897 ആയി. 9581 പേരാണ് ചികിൽസയിൽ കഴിയുന്നത്. 146 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നണ്ടെന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ ബുധനാഴ്ച 703 പേർക്ക് കോവിഡ്; മൂന്ന് മരണം
11:45 PM Jul 15, 2020 | Deepika.com