കുവൈറ്റ്: പ്രവാസ ജീവിത അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മുൻ സെക്രട്ടറിയും അഞ്ചൽ സ്വദേശിയുമായ അച്ചൻ കുട്ടിക്ക് സമാജം യാത്രയയപ്പു നൽകി.
സലിംരാജിന്റെ അധ്യക്ഷതയിൽ കൂടിയ സൂം മീറ്റിംഗിൽ ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതം ആശംസിച്ചു. ലാജി ജേക്കബ്, ജോർജ് വൈരമണ്, ജേക്കബ് ചണ്ണപ്പെട്ട, അലക്സ് കുട്ടി പനവേലി, ജോയ് ജോണ് തുരുത്തിക്കര, ജേക്കബ് വൈദ്യൻ, സലിൽ വർമ്മ, സജിമോൻ, ബിജൂ ജോർജ്, രാജൻ കുളക്കട, ജോസ് തങ്കച്ചൻ , സന്തോഷ് ചന്ദ്രൻ, ജയൻ സദാശിവൻ, മനീഷ് നായർ എന്നിവർ ആശംസകൾ നേർന്നു.ട്രഷറർ തന്പി ലൂക്കോസ് നന്ദിയും ലാജി ജേക്കബ് ഉപഹാരവും കൈമാറി.
റിപ്പോർട്ട്: സലിം കോട്ടയിൽ
കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പു നൽകി
11:42 PM Jul 15, 2020 | Deepika.com