കുവൈറ്റ് സിറ്റി: നിരവധി മാസങ്ങളായി ശന്പളം ലഭിക്കാത്തതിനെ തുടർന്ന് അനധികൃതമായി മാൻപവർ വകുപ്പ് ഓഫീസിന് മുന്നിൽ തടിച്ചുകൂടിയ വിദേശി തൊഴിലാളികൾക്കെതിരെ കേസുടുത്തതായി പ്രാദേശിക പത്രമായ അൽ അൻബ റിപ്പോർട്ട് ചെയ്തു
പന്ത്രണ്ടോളം ഈജിപ്ത് സ്വദേശികളെയാണ് അറസ്റ്റു ചെയ്തത്. വിവിധ കരാറുകളിൽ പ്രവർത്തിക്കുന്ന അറുപതോളം വിദേശികളാണ് അബു ഫാത്തിറയിൽ ഒരുമിച്ച് കൂടിയത്. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ മുബാറക് അൽ കബീർ ഗവർണറേറ്റിലെ ബ്രിഗേഡിയർ ജനറൽ മുബാറക് മർജി തൊഴിലാളികളുടെ പരാതികൾ കേട്ടു . നിയമ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ മുബാറക് മർജി തൊഴിലാളികൾക്ക് മടങ്ങി പോകുവാൻ യാത്ര സൗകര്യവും ഏർപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ
തൊഴിലാളി സമരം: 12 വിദേശികളെ അറസ്റ്റ് ചെയ്തു
11:31 PM Jul 15, 2020 | Deepika.com