ഒക്ലഹോമ: സിൽവർ ജൂബിലിയുടെ നിറവിൽ വേൾഡ് മലയാളീ കൗണ്‍സിൽ ഒക്ലഹോമ പ്രൊവിൻസ് സംഘടിപ്പിക്കുന്ന കാവ്യാമൃതം എന്ന കാവ്യ സന്ധ്യയിൽ പ്രശസ്ത കവിയും വിക്ടേഴ്സ് ചാനൽ ഡയറക്ടറുമായ മുരുഗൻ കാട്ടാക്കട മുഖ്യ അതിഥിയായി പങ്കെടുക്കും. അദ്ദേഹത്തിന്റെ കവിത ആലാപനം ചെയ്യുകയും സദസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്യും.
അമേരിക്കൻ കവികളുടെ കൂട്ടത്തിൽ ശ്രദ്ധേയനായ ജോസഫ് നന്പിമഠം കാവ്യാമൃതം പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു തന്റെ കവിത ചൊല്ലുന്നതായിരിക്കും. അദ്ദേഹത്തോടൊപ്പം അമേരിക്കൻ മലയാള സാഹിത്യത്തിന് മുതൽ കൂട്ടായ കവികളുടെ ഒരു താര നിരതന്നെ ഒരുക്കിയിരിക്കുന്നു. മാലിനി എന്ന നാമത്തിൽ അറിയപ്പെടുന്ന നിർമലാ ജോസഫ്, ബീട്രിസ് ബിന്ദു എന്നറിയപ്പെടുന്ന ബിന്ദു ടി.ജി., സന്തോഷ് പാലാ, സൂസൻ വി. ജോണ്‍, പി.സി. മാത്യു മുതലായവർ തങ്ങളുടെ കവിതകൾ തനതായ ശൈലിയിൽ അവതരിപ്പിക്കുന്നതായിരിക്കും. സമയം അനുവദിക്കുമെങ്കിൽ കൂടുതൽ പങ്കാളിത്തം പരിപാടിയിൽ പങ്കെടുക്കുന്ന മറ്റു കവികൾക്ക് കൊടുക്കുന്നതായിരിക്കുമെന്ന് മോഡറേറ്റർ കൂടിയായ പ്രൊവിൻസ് മുൻ ചെയർമാൻ എബ്രഹാം ജോണ്‍ മുണ്ടകത്തിൽ അറിയിച്ചു.
പരിപാടിയിലേക്ക് കാവ്യാസ്വാദകരെയും സാഹിത്യകാരന്മാരെയും സാഹിത്യ സ്നേഹികളെയും സാദരം ക്ഷണിക്കുന്നതായി ചെയർമാൻ പുന്നൂസ് തോമസ്, പ്രസിഡന്റ് കുരിയൻ സക്കറിയ, സെക്രട്ടറി സിഞ്ചു തോമസ്, ട്രഷറർ ജെറി ജോർജ് എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ, റീജണൽ നേതാക്കൾ പരിപാടിയുടെ വിജയത്തിനായി ആശംസകൾ നേർന്നു. അമേരിക്കയിലെ മറ്റു പ്രൊവിൻസുകളിൽപെടുന്ന ഭാരവാഹികളും അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കുന്നതോടൊപ്പം സാഹിത്യകാര·ാരെ പരിപാടിയിൽ പങ്കെടുപ്പിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യണ്ടതാണെന്നു റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ, ജനറൽ സെക്രട്ടറി സുധീർ നന്പ്യാർ, ട്രഷറർ ഫിലിപ്പ് മാരേട്ട്, വൈസ് പ്രെസിഡന്റുമാരായ എൽദോ പീറ്റർ, റോയി മാത്യു എന്നിവർ സംയുക്തമായി അറിയിച്ചു.
പങ്കെടുക്കേണ്ടതായ സൂം മീറ്റിംഗ് നന്പർ 849 5895 2948 പാസ് വേർഡ് 882093.
കൂടുതൽ വിവരങ്ങൾക്ക്:
എബ്രഹാം ജോണ്‍ 4058214902
സാബു തലപ്പാല 4058500011
റിപ്പോർട്ട്: പി.സി. മാത്യു
കവി കാവ്യാമൃതത്തിൽ മുരുഗൻ കാട്ടാക്കട പങ്കെടുക്കും
11:07 PM Jul 15, 2020 | Deepika.com