ടെകസസ്: ഫോർട്ട് ബെൻഡ് ഐഎസ്ഡിയിലെ എല്ലാ സ്കൂളുകളും 2020-2021 അധ്യയന വർഷം വെർച്വൽ പഠനത്തോടെ ആരംഭിക്കുമെന്ന് അധികൃതർ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
സൗത്ത് ഈസ്റ്റ് ടെക്സസിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ ഫോർട്ട് ബെൻഡ് ഐഎസ്ഡി നിർബന്ധിതമായത്.
വെർച്വൽ പഠനത്തിലേക്കുള്ള നീക്കം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉദ്യോഗസ്ഥർക്കും ഓണ്‍ലൈൻ പഠന, സുരക്ഷാ നടപടിക്രമങ്ങളുമായി പൊരുത്തപ്പെടാൻ അവസരമൊരുക്കുമെന്ന് ഐഎസ്ഡി അറിയിച്ചു. വെർച്വൽ പഠന കാലയളവിൽ അത്ലറ്റിക്സും ഫൈൻ ആർട്ടും ഉൾപ്പെടെയുള്ള വ്യക്തിഗത പാഠ്യേതര പ്രവർത്തനങ്ങളൊന്നും ഉണ്ടാവില്ല.
ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കായി അവരുടെ വീട്ടില്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തുമെന്ന് സൂപ്രണ്ട് ഡോ. ചാള്‍സ് ഡുപ്രെ പറഞ്ഞു. 'സ്കൂളിന്റെ ആദ്യ ദിവസം മുതല്‍ തന്നെ കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
റിപ്പോർട്ട്: അജു വാരിക്കാട്
ഫോർട്ട് ബെൻഡ് ഐഎസ്ഡി പുതിയ അധ്യയനവർഷം ഓണ്‍ലൈനിൽ
10:31 PM Jul 14, 2020 | Deepika.com