ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട് പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് വി​നി​യോ​ഗി​ക്കു​വാ​ൻ ശ​ക്ത​മാ​യ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തും: ര​മേ​ശ് ചെ​ന്നി​ത്ത​ല

09:57 PM Jul 14, 2020 | Deepika.com
ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ളി​ൽ കൂ​ടി എം​ബ​സി സേ​വ​ന​ത്തി​നാ​യി ജ​ന​ങ്ങ​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട് (ഐ​സി​ഡ​ബ്ല്യു​എ​ഫ്) ഈ ​കോ​വി​ഡ് കാ​ല​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി ഇ​ൻ​ഡ്യ​ക്കാ​രു​ടെ ക്ഷേ​മ​ത്തി​ന് പ്ര​ത്യേ​കി​ച്ചു അ​വ​രു​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കു​വേ​ണ്ടി വി​നി​യോ​ഗി​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​മെ​ന്നു കേ​ര​ള​ത്തി​ന്‍റെ ശ​ക്ത​നാ​യ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ നേ​തൃ​ത്വ​തി​ൽ സം​ഘ​ടി​പ്പി​ച്ച സൂം ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്.

2009 ലാ​ണ് ഐ​സി​ഡ​ബ്ല്യു​എ​ഫി​ന് രൂ​പം കൊ​ടു​ക്കു​ന്ന​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഈ ​ഫ​ണ്ടി​ലു​ള്ള​ത്. ഇ​ന്ത്യ​യ്ക്ക് വെ​ളി​യി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി ഈ ​ഫ​ണ്ട് ഉ​പ​യോ​ഗി​ക്ക​പ്പെ​ടേ​ണ്ട​താ​ണ് . വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ താ​മ​സം, നി​യ​മ സ​ഹാ​യം, എ​ന്നി​വ​യോ​ടൊ​പ്പം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി​യി​ല്ലാ​തെ​യും മ​റ്റും ഒ​റ്റ​പെ​ട്ടു പോ​കു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ വി​മാ​ന യാ​ത്രാ ടി​ക്ക​റ്റു​ക​ൾ തു​ട​ങ്ങി അ​ന​വ​ധി പ്ര​വാ​സി ക്ഷേ​മ​കാ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി വി​നി​യോ​ഗി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഈ ​ഫ​ണ്ട് വി​ഭാ​വ​ന ചെ​യ്ത​ത്.

ഇ​ന്ത്യ ഒ​ഴി​ച്ചു​ള്ള മ​റ്റു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പൗ​ര·ാ​രെ മു​ഴു​വ​ൻ സൗ​ജ​ന്യ​മാ​യി അ​താ​ത് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു കൊ​ണ്ട് പോ​യ​പ്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ജോ​ലി ന​ഷ്ട​പ്പെ​ട്ടു. നാ​ട്ടി​ലേ​ക്കു പോ​കാ​ൻ പ​ണം ഇ​ല്ലാ​തെ ദു​രി​ത​ക്ക​യ​ത്തി​ലാ​യ ഈ ​പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​യ്ക്കു​ള്ള ചി​ല​വെ​ങ്കി​ലും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തി​ന് ഈ ​ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ലെ 20 എം​പി​മാ​രു​ടെ​യും സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​മെ​ന്നും രാ​മ​ശേ ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി ​നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സൂം ​മീ​റ്റിം​ഗി​ൽ സെ​ക്ര​ട്ട​റി ടോ​മി കോ​ക്കാ​ട്ട് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ഏ​വ​ർ​ക്കും സ്വാ​ഗ​തം രേ​ഖ​പ്പെ​ടു​ത്തി .ഫൊ​ക്കാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം ക​ള​ത്തി​ൽ കോ​ർ​ഡി​നേ​റ്റ​ർ ആ​യി പ്ര​വ​ർ​ത്തി​ച്ചു. ലൈ​സി അ​ല​ക്സ്, പ്ര​സാ​ദ് ജോ​ണ്‍ എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു.

ഫൊ​ക്കാ​ന ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ മാ​മ്മ​ൻ സി ​ജേ​ക്ക​ബ്, ട്ര​ഷ​ർ സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​സ്റ്റീ ബോ​ർ​ഡ് സെ​ക്ര​ട്ട​റി വി​നോ​ദ് കെ​യ​ർ​ക്, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ണ്‍ പി ​ജോ​ണ്‍, പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ ജോ​യി ച​ക്ക​പ്പ​ൻ, ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ എ​ബ്ര​ഹാം ഇ​പ്പ​ൻ, ഫൊ​ക്കാ​ന ഇ​ല​ക്ഷ​ൻ ക​മ്മി​ഷ​ണ​ർ കു​ര്യ​ൻ പ്ര​ക്കാ​നം, ജോ​യി​ന്‍റ് ട്ര​ഷ​ർ പ്ര​വീ​ണ്‍ തോ​മ​സ്, അ​ഡി. ജോ​യി​ന്‍റ് ട്ര​ഷ​ർ ഷീ​ല ജോ​സ​ഫ്, മു​ൻ സെ​ക്ര​ട്ട​റി സു​ധാ ക​ർ​ത്താ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു സം​സാ​രി​ച്ചു.

ഫൊ​ക്കാ​ന നേ​താ​ക്ക​ൻ​മാ​രാ​യ ടി.​എ​സ്. ചാ​ക്കോ, ലീ​ല മാ​രേ​ട്ട്, വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട് , ജേ​ക്ക​ബ് പ​ട​വ​ത്തി​ൽ, ഡോ. ​ര​ഞ്ജി​ത് നാ​യ​ർ, അ​ല​ക്സ് തോ​മ​സ്, സ​തീ​ശ​ൻ നാ​യ​ർ, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗ​ണേ​ഷ് നാ​യ​ർ(​ഡ​ബ്ല്യു​എം​എ), ബേ​ബി മ​ണ​ക്കു​ന്നേ​ൽ (KANANYA),, പ്ര​സാ​ദ് നാ​യ​ർ (Mississauga) , റെ​ജി കു​ര്യ​ൻ ( PHILMA) , ജോ​സ് ജോ​യി (മ​ഞ്ചു മു​ൻ ട്ര​സ്റ്റി) ജെ​യിം​സ് കു​ട​ൽ(വേള്‍ഡ് മലയാളി കൗണ്‍സില്‍), ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് മാ​ത്യു ജീ​മോ​ൻ, വി​ജീ​ഷ് ജെ​യിം​സ്, പ്ര​ഫ. ത​ന്പി മാ​ത്യു, സി​നു പാ​ല​ക്യ​ത്ത​ടം തു​ട​ങ്ങി​യ​വ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യി സം​വാ​ദ​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. ഡോ . ​ര​ഞ്ജി​ത് നാ​യ​ർ, സു​രേ​ഷ് തു​ണ്ട​ത്തി​ൽ എ​ന്നി​വ​ർ ടെ​ക്ക​നി​ക്ക​ൽ സ​പ്പോ​ർ​ട്ട് ന​ൽ​കി. ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ