കോഴിക്കോട്: ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്ന പ്രഫ. പി.ഐ. റെയ്നോൾഡ് ഇട്ടൂപ്പ് നിര്യാതനായി. ജിദ്ദയിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലും ഫാറൂഖ് കോളേജിലും അധ്യാപകനായിരുന്നു.
സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിൻ വേർപാട് സുഹൃത്തുക്കൾക്ക് അവിശ്വസനീയമായി. കഴിഞ്ഞ ദിവസം രാത്രി പോലും അദ്ദേഹം ഫേസ് ബുക്കിൽ സുഹൃത്തുക്കളുടെ പോസ്റ്റുകളോട് പ്രതികരിച്ചിരുന്നു.
സോഷ്യലിസ്റ്റ് നേതാവായിരുന്ന പി.ഐ ഇട്ടൂപ്പിന്േറയും ക്രിസ്റ്റബിൾ ഐറീന്േറയും മകനാണ്. സഹോദരങ്ങൾ: വാൾട്ടർ ജോയ് ഇട്ടൂപ്പ്, അർണോൾഡ് ഇട്ടൂപ്പ്, സിന്തിയ ജോണ്‍, റീത്ത എൽസണ്‍.
റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
പ്രഫ. പി.ഐ. റെയ്നോൾഡ് ഇട്ടൂപ്പ് നിര്യാതനായി
06:45 PM Jul 14, 2020 | Deepika.com