റിയാദ്: രോഗമുക്തരുടെ എണ്ണം വർദ്ധിക്കുകയും മരണസംഖ്യ കുറയുകയും ചെയ്ത ആശ്വാസത്തിന്റെ ദിനമായിരുന്നു സൗദി അറേബ്യയിൽ. 20 പേർ മാത്രം മരണപ്പെട്ട സൗദിയിൽ തിങ്കളാഴ്ച രോഗമുക്തി നേടിയത് 2,704 പേരാണ്. പുതുതായി രോഗം സ്ഥിരീകരിച്ചത് 2,852 പേർക്കാണ്. 2,35,111 പേരാണ് ഇതുവരെ കോവിഡ് വൈറസ് ബാധിതർ.
ഇപ്പോൾ ചികിത്സയിലുള്ള 63,026 പേരിൽ 2,235 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഏറ്റവും കുറവ് മരണം രേഖപ്പെടുത്തിയ തിങ്കളാഴ്ച അഞ്ചു പേർ റിയാദിലും ഹൊഫൂഫിലും ജിദ്ദയിൽ ആറ് പേരുമാണ് മരണപ്പെട്ടത്. മുബറസ്, നജ്റാൻ, തബൂക്, അറാർ എന്നിവിടങ്ങളിൽ ഒരാൾ വീതവും മരണപ്പെട്ടു. കഴിഞ്ഞ ദിവസം 66155 സ്രവസാന്പിളുകളാണ് പരിശോധനക്കായി സ്വീകരിച്ചത്.
പുതിയ രോഗബാധ ഇപ്രകാരമാണ്: റിയാദ് 258, ജിദ്ദ 235, ഹൊഫൂഫ് 203, ദമ്മാം 177, മുബറസ് 170, തായിഫ് 131, അബഹ 123, നജ്റാൻ 115, മക്ക 82, ഖമീസ് മുശൈത് 73, മദീന 70, ഖതീഫ് 61, ജുബൈൽ 50, ഹായിൽ 45, ദഹ്റാൻ 40, ഹഫർ അൽ ബാത്തിൻ 38, സഫ്വ 37, തബൂക് 36, യാന്പു 33, ജീസാൻ 32, ബുറൈദ 24.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
സൗദിയിൽ തിങ്കളാഴ്ച ആശ്വാസദിനം; 2,704 പേർ രോഗമുക്തരായി
11:32 PM Jul 13, 2020 | Deepika.com