ഈ പരിപാടിയുടെ വിജയത്തിനായി കാനഡയിലും അമേരിക്കയിലുമായി കോർഡിനേഷർ കമ്മിറ്റികൾ നിലവിൽ വിന്നു. കാനഡയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ഫൊക്കാന മുൻ പ്രസിഡന്റ് ജോണ്‍ പി ജോണ്‍, മിസിസാഗ സമാജം പ്രസിഡന്റ് പ്രസാദ് നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ നേതാക്ക·ാർ അടങ്ങിയ ഒരു കോർഡിനേഷൻ കമ്മറ്റി നിലവിൽ വന്നതായി പരിപാടിയുടെ മുഖ്യ സംഘാടകരായ കുര്യൻ പ്രക്കാനവും പോൾ കറുകപള്ളിയും അറിയിച്ചു.
ഫൊക്കാന മുൻ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ടോറോന്റോ മലയാളി സമാജം പ്രസിഡന്റ് സാബു കാട്ടുകുടി, മിസിസാഗ കേരളം അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് നായർ, ഹാമിൽട്ടണ് മലയാളി സമാജം പ്രസിഡന്റ് ഷാജി കുര്യൻ, കെസിബിസി പ്രസിഡന്റ് രാജശ്രീ നായർ, ഓർമ്മ പ്രസിഡന്റ് അജു ഫിലിപ്പ്, ലോമ പ്രസിഡന്റ് ജോജി തോമസ്, നയാഗ്ര മലയാളി അസോസിയേഷൻ പ്രസിഡന്റ് മനോജ് ഇടമന, ട്രക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സോമോൻ സഖറിയ, അനീഷ് മാവേലിക്കര, എബ്രഹാം ഐസക്ക് എംസിഎസി, ലിജു രാമചന്ദ്രൻ, പ്രവീണ്‍ വർക്കി, രമേശ് നായർ മോണ്ട്രിയൽ , മനോജ് കരാത്ത, ബിനു ജോഷ്വാ ബ്രാംപ്ടൻ മലയാളീ സമാജം, മോൻസി തോമസ് കനേഡിയൻ ലയണ്‍സ്, സഞ്ജയ് മോഹൻ, യോഗേഷ് കുമാർ തുടങ്ങിയവർ അടങ്ങിയതാണ് കാനഡയിൽ നിന്നുള്ള കോഓർഡിനേഷൻ കമ്മറ്റി എന്ന് പ്രോഗ്രാം ഓർഗനൈസർ കുര്യൻ പ്രക്കാനം അറിയിച്ചു
റിപ്പോർട്ട്: കുര്യൻ പ്രക്കാനം