ലോസ്ആഞ്ചലസ്: ഹോളിവുഡ് നടി കെല്ലി പ്രെസ്റ്റൺ (57) അന്തരിച്ചു. സ്തനാർബുധത്തെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.
ട്വിൻസ്, ഫ്രം ഡസ്റ്റ് റ്റിൽ ഡോൺ, ജെറി മഗ്വൈർ, ദ ക്യാറ്റ് ഇൻ ദ ഹാറ്റ് എന്നിവ പ്രധാന ചിത്രങ്ങളാണ്.
പ്രശസ്ത ഹോളിവുഡ് നടൻ ജോൺ ട്രവോൾട്ട ഭർത്താവാണ്. അദ്ദേഹമാണ് കെല്ലിയുടെ മരണവാർത്ത ഇന്‍സ്റ്റാഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചത്.
2009 ജനുവരിയില്‍ ബഹമാസിലെ കുടുംബത്തിന്റെ അവധിക്കാല വസതിയില്‍വച്ച് 16 വയസുള്ള മകന് ജെറ്റ് ട്രാവോള്‍ട്ട മരിച്ചിരുന്നു. ദമ്പതികള്‍ക്ക് എല്ല ബ്ലൂ, ബെഞ്ചമിന്‍ എന്നീ മറ്റു രണ്ടു മക്കളുണ്ട്.
ട്രാവോള്‍ട്ടയും പ്രെസ്റ്റണും 1988 ലെ 'ദി എക്സ്പെര്‍ട്സ്' ചിത്രീകരണത്തിനിടെയാണ് കണ്ടുമുട്ടിയത്. 2018 ല്‍ പുറത്തിറങ്ങിയ 'ഗോട്ടി' എന്ന സിനിമയില്‍ അവര്‍ അവസാനമായി അഭിനയിച്ചത്.
ഹോളിവുഡ് നടി കെല്ലി പ്രെസ്റ്റൺ അന്തരിച്ചു
06:40 PM Jul 13, 2020 | Deepika.com