കുവൈറ്റ് സിറ്റി: രാജ്യത്ത് ഞായറാഴ്ച 836 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 54894 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 549 പേർ കുവൈത്തികളും 287 പേർ വിദേശികളുമാണ്.
കഴിഞ്ഞ ദിവസം 3835 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 433336 ആയി ഉയർന്നു. കോവിഡ് ചികിൽസയിലായിരുന്ന നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 390 ആയി. സബാ അൽ സാലം 46 പേർ, സാദ് അൽ അബ്ദുള്ള 40 പേർ, സുലൈബിയ 40 പേർ, സബാഹിയ 36 പേർ, ഫിർദൌസ് 28 പേർ എന്നിങ്ങനെയാണ് താമസ മേഖലയിലെ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.ഇന്ന് 649 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 44610 ആയി. 9894 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. 151 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നണ്ടെന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ ഞായറാഴ്ച 836 പേർക്ക് കോവിഡ്; നാല് മരണം
01:35 AM Jul 13, 2020 | Deepika.com