റിയാദ്: കോവിഡ് ബാധിച്ച് സൗദിയിൽ 56 പേർ മരണപ്പെട്ട ശനിയാഴ്ച ആകെ വൈറസ് രോഗികളുടെ എണ്ണം 205929 ആയി. ഇതോടെ രാജ്യത്തെ ആകെ മരണം 1858 ആയി. സൗദി അറബ്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. 2642 പേർക്ക് കൂടി രോഗമുക്തി ആയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 143256 ആയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇപ്പോൾ 60,815 രോഗികൾ മാത്രമാണ് ചികിത്സയിലുള്ളത്. അതിൽ 2295 പേർ ഗുരുതരാവസ്ഥയിലാണ്. 4128 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ശനിയാഴ്ച റിയാദിൽ 26 പേരാണ് മരണപ്പെട്ടത്. ജിദ്ദയിൽ 14 പേരും ഹൊഫൂഫിൽ 5 പേരും മരണപ്പെട്ടു. തായിഫ്, അബഹ, ജീസാൻ, സകാക, ഹോത്ത സുദൈർ എന്നിവിടങ്ങളിൽ ഓരോ മരണവും ബുറൈദയിൽ മൂന്നും ഉനൈസായിൽ രണ്ടു പേരും മരണത്തിന് കീഴടങ്ങി. 24 മണിക്കൂറിനുള്ളിൽ അര ലക്ഷം കോവിഡ് ടെസ്റ്റുകൾ റിയാദിൽ നടന്നു. ഇതോടെ സൗദിയിൽ നടന്ന പിസിആർ ടെസ്റ്റുകളുടെ എണ്ണം പതിനെട്ട് ലക്ഷം കടന്നു. റിയാദിലെ മരണ സംഖ്യ ഉയർന്നു വരുന്നത് ആശങ്ക ഉണർത്തുന്നു. ജിദ്ദയിൽ 524 ഉം റിയാദിൽ 436 ഉം ആയി. മക്കയിൽ ഇതുവരെ 432 പേരാണ് മരണപ്പെട്ടത്.
പുതിയ രോഗികൾ: റിയാദ് 360, ദമ്മാം 315, ഹൊഫൂഫ് 217, ഖതീഫ് 214, മക്ക 212, തായിഫ് 204, ഖമീസ് മുശൈത് 201, മുബറസ് 175, ജിദ്ദ 169, ഖോബാർ 151, മദീന 142, ദഹ്റാൻ 140, അബഹ 125, അൽ ഖർജ് 107, ബീഷ 104, നജ്റാൻ 90, ബുറൈദ 71, ഹഫർ അൽ ബാത്തിൻ 67, തബൂക് 44, ഹായിൽ 43, വാദി ദവാസിർ 42, ഉനൈസ 39 എന്നിങ്ങനെയാണ്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നു; ശനിയാഴ്ച 56 മരണം
01:36 AM Jul 05, 2020 | Deepika.com