കുവൈറ്റ്: കൊറോണ പ്രതിരോധ ലോക്ഡൗണ്‍ പശ്ചാത്തലത്തിൽ കുവൈറ്റിൽ ഭാരതത്തിന്റെ അപ്പസ്ത്തോലനായ മാർത്തോമ ശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷവും സീറോ മലബാർ സഭാദിന ആചരണവും ഓണ്‍ലൈനായി സംഘടിപ്പിച്ചു.
ക്രിസ്തു ശിഷ്യനായ തോമ്മാശ്ലീഹാ എഡി 52ൽ കേരളത്തിലെത്തി ക്രിസ്തുവിന്റെ സുവിശേഷം അറിയിച്ചെന്നും പിന്നീട് മൈലാപ്പൂരിൽവച്ചു കുന്തത്താൽ കുത്തപ്പെട്ട് മരണപ്പെട്ടു എന്നുമാണ് ചരിത്രം.
അപ്പസ്തോലിക വികാരിയേറ്റ് ഓഫ് നോർത്തേണ്‍ അറേബ്യായുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ അഭിവന്ദ്യ ബിഷപ്പ് പോൾ ഹിൻഡർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത ശ്ലൈഹികാരശീർവാദം നൽകി.
മധ്യപ്രദേശിലെ സീറോമലബാർ സാഗർ രൂപത അധ്യക്ഷൻ അഭിവന്ദ്യ ബിഷപ്പ് മാർ ജെയിംസ് അത്തിക്കളം ് അനുഗ്രഹപ്രഭാഷണം നടത്തുകയും ശ്ലൈഹികാശീർവാദം നൽകുകയും ചെയ്തു.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാ. ഡേവീസ് ചിറമ്മേൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും കെസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന ഓണ്‍ലൈൻ പ്രതിവാര പരിപാടിയായ കുടുംബനവീകരണ വ്യക്തിത്വ വികസന സെമിനാറിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
യോഗത്തിൽ കുവൈറ്റിലെ ആരോഗ്യമേഖലയിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നഴ്സസ്, ഡോക്ടേഴ്സ് പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ ആദരിച്ചു. കുവൈറ്റിലെ ആരോഗ്യപ്രവർത്തകരെ പ്രതിനിധികരിച്ചു നഴസസ് ഫോറം പ്രസിഡന്റ് ഷൈജു കൃഷ്ണൻ ആശംസകൾ അറിയിച്ചു സംസാരിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റ് കത്തോലിക്കാ കോണ്‍ഗ്രസ് നടത്തിയ ജാതിമതഭേദമെന്യേയുളള ജീവകാരുണ്യ പ്രവർത്തനങ്ങളെ വിശിഷ്ടാതിഥികൾ അഭിനന്ദിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
പരിപാടിയിൽ കുവൈറ്റ് കാത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അജു തോമസ് കുറ്റിയ്ക്കൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി ബാബു വലിയവീടൻ സ്വാഗതം ആശംസിക്കുകയും ബെന്നി പാറോക്കാട്ട് പുത്തൻപുരയിൽ നന്ദി പ്രകാശിപ്പിക്കുകയും പോൾ പൈകാട്ട്, ബിനോയ് വർഗീസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. അവതാരകയായി എത്തിയ റോസ്മിൻ സോയൂസ് പ്ലാത്തോട്ടത്തിന്റെ മികവിൽ പരിപാടികൾ മികവുറ്റതായി.
ദുക്റാന തിരുനാൾ ആഘോഷവും സീറോ മലബാർ സഭാദിനാചരണവും ഓണ്‍ലൈനായി സംഘടിപ്പിച്ചു
09:34 PM Jul 04, 2020 | Deepika.com