മുസാമിയ: കോവിഡ് ബാധിച്ച് മരിച്ച കന്യാകുമാരി സ്വദേശി സെൽവരാജ് (48), ഉത്തർപ്രദേശ് സ്വദേശി മണിലാൽ ഛോട്ടാലാൽ വർമ്മ (74) എന്നിവരുടെ മൃതദേഹങ്ങളാണ് ദവാദ്മിയിലെ അമുസ്ലീങ്ങൾക്കുള്ള ശ്മശാനത്തിൽ സംസ്കരിച്ചത്.
സെൽവരാജ് കഴിഞ്ഞ 25 വർഷവും മണിലാൽ 40 വർഷവുമായി ദുർമയിൽ നിർമ്മാണ കന്പനികൾ നടത്തിവരികയായിരുന്നു. മരിച്ച ശെൽവരാജിന്റെ ഭാര്യ: രാജം. മക്കൾ: ഷെജിൻ, രജിഷ. മണിലാൽ വർമ്മയുടെ ഭാര്യ: ഫൂൽമതി. മകൻ: രാജേഷ് കുമാർ.
മരണം കോവിഡ് ബാധിച്ചയായിരുന്നതിനാൽ നിരവധി സാങ്കേതികമായ പ്രതിബന്ധങ്ങൾ തരണം ചെയ്താണ് കേളി മുസാമിയ ഏരിയയിലെ ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം കേന്ദ്രകമ്മിറ്റി ആക്ടിംഗ് കണ്‍വീനർ മധു പട്ടാന്പി, മുസാമിയ ഏരിയ സെക്രട്ടറി ഷമീർ എം കെ പുലമാന്തോൾ, അബ്ബാസ് പാലത്ത്, അൻവർ കുറുവറ്റൂർ, ദവാദ്മി ഏരിയാ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
കോവിഡ് ബാധിച്ച് മരിച്ച തമിഴ്നാട്, യുപി സ്വദേശികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു
09:33 PM Jul 04, 2020 | Deepika.com