കുവൈറ്റ് സിറ്റി: രാജ്യത്ത് 919 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 47,859 പേർക്കാണ് വൈറസ് ബാധിച്ചത്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 549 പേർ കുവൈത്തികളും 370 പേർ വിദേശികളുമാണ്. കോവിഡ് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 355 ആയി.
ഫർവാനിയ ഗവർണ്ണറേറ്റിൽ 208 പേർ, അഹമദി ഗവർണ്ണറേറ്റിൽ 233 പേർ, ഹവല്ലി ഗവർണറേറ്റിൽ 159 പേർ, കേപിറ്റൽ ഗവർണറേറ്റിൽ 109 പേർ, ജഹറ ഗവർണറേറ്റിൽ 210 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 675 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 38390 ആയി. 9110 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. 142 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നണ്ടെന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ വ്യാഴാഴ്ച 919 പേർക്ക് കോവിഡ്; 675 പേർ രോഗമുക്തരായി
10:29 PM Jul 02, 2020 | Deepika.com