കുവൈറ്റ് സിറ്റി : കുവൈത്തിൽ ജിലീബ് അൽ ശുയൂഖ്, മഹബൂല പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ പിൻവലിക്കാൻ മന്ത്രി സഭായോഗം തീരുമാനിച്ചതായി സർക്കാർ വക്താവ് താരിഖ് അൽ മുസ്രാം പറഞ്ഞു. മന്ത്രിസഭയുടെ അസാധാരണമായ യോഗത്തിലാണ് തീരുമാനമുണ്ടായത്. ജൂലൈ 9 വ്യാഴാഴ്ച രാവിലെ അഞ്ചിന് ഇരു പ്രദേശങ്ങളിലേയും ലോക്ഡൗണ്‍ അവസാനിക്കും. ഫർവാനിയിൽ ലോക് ഡൗണ്‍ തുടരുമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
റിപ്പോർട്ട്: സലിം കോട്ടയിൽ
അബാസിയ, മഹബുള്ള ലോക്ഡൗണ്‍ ജൂലൈ 9ന് പിൻവലിക്കും
10:21 PM Jul 02, 2020 | Deepika.com