കുവൈറ്റ്: എസ്എംസിഎ കുവൈറ്റ് സംഘടിപ്പിക്കുന്ന മാർത്തോമാ ശ്ലീഹായുടെ ഓർമ്മത്തിരുനാളും ആഘോഷപരിപാടികളും ജൂലൈ 3 വെള്ളി വൈകുന്നേരം 3 മുതൽ 6.30 വരെ സൂം വെബിനാറിൽ വഴി ലൈവായി വിവിധ കലാ പരിപാടികളോടെ നടത്തപ്പെടുന്നു.
അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് പോൾ ഹിന്ദർ പിതാവ് സഭാദിന ആഘോഷപരിപാടികളുടെ ഉദ്ഘാടന നടത്തും. സിറോ മലബാർ മൈഗ്രന്റ് കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ പിതാവ് മുഖ്യ പ്രഭാഷണം നടത്തുകയും, സിറോ-മലബാർ എപ്പിസ്കോപ്പൽ വികാരി ഫാ. ജോണി ലോണിസ്, എസ്എംസിഎ ഗൾഫ് കോർഡിനേറ്ററും കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻറ് മോഹൻ തോമസ്, കത്തോലിക്ക കോണ്ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, കുവൈറ്റിലെ മറ്റ് സീറോമലബാർ വൈദികരും ആശംസകൾ അർപ്പിക്കുന്നതായിരിക്കും.
നാല് ഏരിയകളിലും നിന്നും എസ്എംവൈഎം, ബാലദീപ്തി എന്നിവർ അവതരിപ്പിക്കുന്ന കലാവിരുന്ന് കൂടാതെ നാട്ടിൽ നിന്ന് പ്രശസ്ത ഗായകർ നയിക്കുന്ന ഗാനവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
സഭാദിനാഘോഷം പരിപാടി എസ്എംസിഎയുടെ യൂട്യൂബ് ചാനൽ വഴിയും, ഫേസ്ബുക്ക് വഴിയും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
മാർത്തോമാ ശ്ലീഹായുടെ ഓർമ്മത്തിരുനാളും സഭാ ദിനചരണവും
10:17 PM Jul 02, 2020 | Deepika.com