ഷിക്കാഗോ: വന്ദേഭാരത് മിഷന്റെ ഭാഗമായി ഷിക്കാഗോ- കൊച്ചി എയർ ഇന്ത്യ വിമാനം ജൂലൈ ഒന്ന് ബുധനാഴ്ച ഒഹയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 12മണിക്ക് പുറപ്പെട്ടു. വീസ കാലാവധി കഴിഞ്ഞവരും, വിസിറ്റിംഗ് വിസയിൽ വന്നവരുമായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും.
ലോക്ഡൗണ്‍ തുടങ്ങിയതിനുശേഷം ഷിക്കാഗോയിൽ നിന്നും കൊച്ചിയിലേക്കുള്ള ആദ്യ വിമാനസർവീസായിരുന്നു ഇത്. യാത്രക്കാർക്കുവേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിനായി ഫോമ സെൻട്രൽ റീജണ്‍ ടാക്സ്ഫോഴ്സിന്റെ സേവനം എയർപോർട്ടിൽ ലഭ്യമായിരുന്നു. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഫോമ ടാക്സ് ഫോഴ്സ് നടത്തുന്ന സേവനങ്ങൾ ഏറെ പ്രശംസനീയമാണെന്നു യാത്രക്കാർ അഭിപ്രായപ്പെട്ടു.
വിമാന സർവീസിനായുള്ള പ്രവർത്തനങ്ങളിൽ സഹകരിച്ച കേന്ദ്ര സർക്കാരിനോടും, ഇന്ത്യൻ എംബസി, എയർ ഇന്ത്യ ഉദ്യോഗസ്ഥരോടും നന്ദി അറിയിക്കുന്നതായും ജൂലൈ അഞ്ചിന് പുറപ്പെടുന്ന വിമാനത്തിന്റെ ബുക്കിംഗ് ഓണ്‍ലൈനിൽ ആരംഭിച്ചതായും ഫോമ സെൻട്രൽ റീജിയൻ ടാക്സ് ഫോഴ്സ് കോർഡിനേറ്റർ സുബാഷ് ജോർജും, റീജണൽ വൈസ് പ്രസിഡന്റ് ബിജി ഇടാട്ടും അറിയിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
വന്ദേഭാരത് മിഷന്റെ ഭാഗമായി ഷിക്കാഗോ- കൊച്ചി എയർ ഇന്ത്യ വിമാനം പുറപ്പെട്ടു
09:59 PM Jul 02, 2020 | Deepika.com