ദോഹ: ഖത്തർ കേരള ഇസ്ലാമിക് സെന്റർ മേൽനോട്ടത്തിൽ സലത്ത ജദീദിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അൽമനാർ മദ്രസയിലേക്ക് 2020-21 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലേക്ക് അഞ്ച് വയസ് മുതലുള്ള കുട്ടികൾക്കാണ് പ്രവേശനം. പരിചയസന്പന്നനായ അധ്യാപകരും മികച്ച പാഠ്യപദ്ധതിയും മദ്രസയുടെ പ്രത്യേകതയാണ് നിലവിൽ എല്ലാ ക്ലാസുകളും ഓണ്‍ലൈനായാണ് നടന്നുകൊണ്ടിരിക്കുന്നത്.
മലയാള ഭാഷാ പഠനത്തിന് ഉൗന്നൽ നൽകിക്കൊണ്ട് നൽകിക്കൊണ്ടുള്ള പ്രത്യേക പദ്ധതിയും മദ്രസ പഠനം മുടങ്ങിപ്പോയ 15 വയസുവരെയുള്ള കുട്ടികൾക്ക് ശനിയാഴ്ചകളിൽ പ്രത്യേക ക്ലാസുകളും സംവിധാനിച്ചിട്ടുണ്ട്.
കുട്ടികളുടെ കലാ കായിക ശേശികളെ പരിപോഷിപ്പിക്കുന്നതിനും വ്യത്യസ്ത പരിപാടികൾ മദ്രസയുടെ കീഴിൽ സംഘടിപ്പിക്കാറുണ്ട്.
പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷനു വേണ്ടി താഴെയുള്ള ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
https://forms.gle/wjf1UDnWh4xxtDTP6
കൂടുതൽ വിവരങ്ങൾക്ക്; 55559756, 70188064
അൽമനാർ മദ്രസാ ഓണ്‍ലൈൻ അഡ്മിഷൻ ആരംഭിച്ചു
07:58 PM Jul 02, 2020 | Deepika.com