കുവൈറ്റ് സിറ്റി : രാജ്യത്ത് 745 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 46940 ആയി. 434 കുവൈത്തികൾക്കും 311 വിദേശികൾക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്.
കോവിഡിനെ തുടർന്ന് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്ന നാലുപേർ ബുധനാഴ്ച മരണമടഞ്ഞു. കൊറോണ വൈറസ് ബാധയേറ്റ് രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 358 ആയി. തൈമ 41 പേർ, ഫർവാനിയ 36 പേർ, സബാഹ് സാലം 30 പേർ, ജലീബ് 27 പേർ, സുലൈബിയ 27 പേർ, ജാബിർ അലി 21 പേർ എന്നിങ്ങനെയാണ് താമസ മേഖലയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 685 പേർ രോഗ മുക്തി നേടി. ഇതോടെ ആകെ രോഗം മുക്തി നേടിയവരുടെ എണ്ണം 37715 ആയി. 8867 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. 139 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുമാണെന്നും ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ ബുധനാഴ്ച 745 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 685 പേർ രോഗമുക്തി നേടി
11:46 PM Jul 01, 2020 | Deepika.com