കുവൈത്ത്: "സൃഷ്ടാവിലേക്ക് നിർഭയത്വത്തിലേക്ക്’ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ദ്വൈമാസ ക്യാന്പയിന്റെ ഉദ്ഘാടനം ജൂലൈ 3 വെള്ളിയാഴ്ച രണ്ടിന് പ്രമുഖ പണ്ഡിതൻ സഈദ് ഫാറൂഖി നിർവഹിക്കും.
പ്രതിസന്ധികൾ നേരിടുന്ന മനുഷ്യന് നിർഭയം നൽകുന്നതും, സമാധാനമടയുന്നതും, അവന്റെ സ്രഷ്ടാവിലേക്കുള്ള തിരിച്ചു പോക്ക് യാഥാർഥ്യമാകുന്പോഴാണ്. ഈ വിഷയത്തിലുള്ള വൈവിധ്യമായ പരിപാടികളാണ് രണ്ട് മാസ കാലയളവിൽ ഐഐസി ഒരുക്കുന്നത്.
സൂം വഴി നടക്കുന്ന പരിപാടി വീക്ഷിക്കാൻ 87651981451 എന്ന ഐഡിയിലൂടെ സൌകര്യമുണ്ടാകും. വിശദ വിവരങ്ങൾക്ക് 94970233, 65829673 നന്പറിൽ ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന ദ്വൈമാസ ക്യാന്പയിൻ ഉദ്ഘാടനം വെള്ളിയാഴ്ച
11:30 PM Jul 01, 2020 | Deepika.com