കുവൈറ്റ് സിറ്റി: രാജ്യത്ത് 671 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 46195 പേർക്കാണ് വൈറസ് ബാധിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 435 പേർ കുവൈത്തികളും 236 പേർ വിദേശികളുമാണ്.
വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്ന നാല് പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 354 ആയി. ഫർവാനിയ ഗവർണ്ണറേറ്റിൽ 122 പേർ, അഹമദി ഗവർണ്ണറേറ്റിൽ
225 പേർ, ഹവല്ലി ഗവർണ്ണറേറ്റിൽ 84 പേർ, കേപിറ്റൽ ഗവർണ്ണറേറ്റിൽ 102 പേർ., ജഹറ ഗവർണ്ണറേറ്റിൽ 138 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഇന്നലെ 717 പേരാണു രോഗ മുക്തി നേടിയത്. ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 37030 ആയി. 8811 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. 139 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ ചൊവ്വാഴ്ച 671 പേർക്ക് കോവിഡ് ; മരണം നാല്
11:03 PM Jun 30, 2020 | Deepika.com